കേരളം

പാലക്കാട് ആശുപത്രിയില്‍ നിന്നും കോവിഡ് രോഗി മുങ്ങി; കണ്ടെത്താനായില്ല; മിണ്ടാതെ ആശുപത്രി അധികൃതരും ജില്ലാ ഭരണകൂടവും

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നയാള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി. മധുര സ്വദേശിയായ ഡ്രൈവറാണ് മുങ്ങിയത്. ഈ മാസം 5ാം തിയ്യതി മുതല്‍ കാണാതായെന്ന് ആശുപത്രി അധികൃതര്‍ പറയുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കാന്‍ ജില്ലാ ഭരണകൂടമോ ആശുപത്രി അധികൃതരോ തയ്യാറായിട്ടില്ല. രോഗി മുങ്ങി ആറ് ദിവസത്തിന് ശേഷമാണ് ഇക്കാര്യം പുറത്തുവരുന്നത്. സൈബര്‍ സെല്ലും പൊലീസും നടത്തിയ അന്വേഷണത്തില്‍ രണ്ട് ദിവസം മുന്‍പ് ഇയാളുടെ മൊബൈല്‍ ലോക്കേഷന്‍ വിശാഖപട്ടണത്താണെന്ന് കാണിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എവിടെയാണ് ഉളളതെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല.

കഴിഞ്ഞമാസം 31നാണ് വയറുവേദനെയ തുടര്‍ന്ന് ആലത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്രവം പരിശോധിച്ചപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ആണെന്നറിഞ്ഞതിന് പിന്നാലെ ഇയാള്‍ ആശുപത്രിയില്‍ നിന്നും മുങ്ങുകയായിരുന്നു. ആശുപത്രി അധികൃതര്‍ തടയാന്‍
ശ്രമിച്ചപ്പോള്‍ ഇയാള്‍ ലോറിയുമായി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ ആയിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്