കേരളം

സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കോവിഡ്, ഒരു മരണം ; 62 പേര്‍ക്ക് രോഗമുക്തി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 83 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  62 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി സംഭവിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പിണറായി വിജയന്‍.

കണ്ണൂര്‍ ഇരിട്ടി സ്വദേശിക്ക് ഗുരുതര കരള്‍ രോഗം ഉണ്ടായിരുന്നു. ഇന്നലെയാണ് കോവിഡ് ബാധ സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 37 പേര്‍ക്കും രോഗബാധ കണ്ടെത്തി. സമ്പര്‍ക്കത്തിലൂടെ 14 പേര്‍ക്കാണ് കോവിഡ് ബാധ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ അഞ്ചുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. തൃശൂരില്‍ നാലു ശുചീകരണ തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. നാലുപേര്‍ വെയര്‍ഹൗസില്‍ ഹെഡ് ലോഡിങ് തൊഴിലാളികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരിലാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍. ഇന്ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന 20 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹി 7, തമിഴ്‌നാട് , കര്‍ണാടക നാലുവീതം, പശ്ചിമബംഗാള്‍, മധ്യപ്രദേശ് ഒന്നുവീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍. കോവിഡ് സ്ഥിരീകരിച്ചവരില്‍ 25 പേര്‍ തൃശൂര്‍ ജില്ലക്കാരാണ്.പാലക്കാട് 13, മലപ്പുറം 10, കാസര്‍കോട് 10, കൊല്ലം 8, കണ്ണൂര്‍ 7, പത്തനംതിട്ട 5, എറണാകുളം 2, കോട്ടയം 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുളള കണക്കുകള്‍.

തിരുവനന്തപുരത്ത് ചികിത്സയിലുളള 16 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് 13, കണ്ണൂര്‍ 8, തൃശൂര്‍ 7, എറണാകുളം 6, കാസര്‍കോട് 5, കോഴിക്കോട് 3, മലപ്പുറം 2 , കൊല്ലം 2 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ മറ്റു ജില്ലകള്‍ തിരിച്ചുളള കണക്ക്.

ഇന്ന് 5044 സാംപിളുകള്‍ പരിശോധിച്ചു. 2244 പേര്‍ക്ക് ഇതുവരെ സംസ്ഥാനത്ത് രോഗം വന്നു. 1258 പേര്‍ ചികില്‍സയിലുണ്ട്. 218949 പേര്‍ നിരീക്ഷണത്തില്‍. 19022 പേര്‍ ആശുപത്രികളിലുണ്ട്. ഇന്ന് 231 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 103757 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 2873 സാംപിളുകളുടെ പരിശോധന ഫലം വരാനുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്