കേരളം

സാമ്പത്തിക പ്രതിസന്ധി : കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്


കൊല്ലം : കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്തു. കൊല്ലം നല്ലിലയില്‍ നിര്‍മല മാതാ കാഷ്യൂ ഫാക്ടറി ഉടമ ചാരുവിള പുത്തന്‍വീട്ടില്‍ സൈമണ്‍ മത്തായി ആണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോക്ക്ഡൗണ്‍ മൂലം ഫാക്ടറി പൂട്ടിയതിനെത്തുടര്‍ന്ന് സൈമണ്‍ കടുത്ത മാനസിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. വീടിന് സമീപത്തെ ചായ്പ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബാങ്കില്‍ നിന്നും ഇദ്ദേഹം ലോണെടുത്തിരുന്നു. നാലുകോടിയോളം രൂപ തിരിച്ചടക്കാനുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ബന്ധുക്കളുടെയും മറ്റും ഭൂമി അടക്കം പണയം വെച്ചായിരുന്നു വായ്പ എടുത്തത്. കോവിഡിനെത്തുടര്‍ന്ന് ഫാക്ടറി പൂട്ടിയതോടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!