കേരളം

വരനും വധുവും കണ്ടെയ്ൻമെന്റ് സോണിൽ കുടുങ്ങി; ​ഗുരുവായൂരിൽ ബുക്ക് ചെയ്തിരുന്ന വിവാഹം നടന്നില്ല

സമകാലിക മലയാളം ഡെസ്ക്

​ഗുരുവായൂർ; വരനും വധുവും കണ്ടെയ്ൻമെന്റ് സോണിൽ കുടുങ്ങിയതോടെ ബുക്ക് ചെയ്ത വിവാഹം നടന്നില്ല. ​ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ 11.50 നായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ വരനും വധുവും കോവിഡ് കണ്ടെയ്ൻമെന്റ് സോൺ ആയ വടക്കേക്കാട്, അടാട്ട് സ്വദേശികളായിരുന്നതിനാൽ ക്ഷേത്രത്തിൽ എത്താനായില്ല.

നേരത്തെ ബുക്ക് ചെയ്തിരുന്നെങ്കിലും വിവാഹസംഘത്തെ മുഹൂർത്തം കഴിഞ്ഞിട്ടും കാണാതായതോടെ ക്ഷേത്രം മാനേജർ ബന്ധപ്പെട്ടപ്പോഴാണ് വിവരം അറിയുന്നത്. ​ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ 12 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരുന്നത്. ഈ വിവാഹം ഒഴിച്ചുള്ള 11 വിവാഹവും നടന്നു.  ക്ഷേത്രത്തിൽ ഇന്നലെ 170 പേർ ദർശനം നടത്തി. ഓൺലൈനിൽ ബുക്ക് ചെയ്ത 300ലേറെ പേർക്ക് ദേവസ്വം ടോക്കൺ നൽകിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്