കേരളം

13 ദിവസത്തിനിടെ സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 121 പേര്‍ക്ക്, ആശങ്ക തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന് ഇന്നും ശമനമില്ല. ഇന്ന് 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 4 പേര്‍ക്ക് വീതവും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോഴിക്കോട് ജില്ലയിലെ ഒന്നും മലപ്പുറം ജില്ലയിലെ മൂന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ കഴിഞ്ഞ 13 ദിവസത്തിനിടെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 121 ആയി ഉയര്‍ന്നു. ഇതില്‍ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.

ഈ മാസത്തെ 13 ദിവസത്തിനിടെ, മൂന്നു ദിവസങ്ങള്‍ ഒഴികെ ബാക്കി എല്ലാ ദിവസവും എണ്‍പതിന് മുകളില്‍ രോഗികളുണ്ട്. 12, 10,1 എന്നി തീയതികളില്‍ മാത്രമാണ് കോവിഡ് രോഗികള്‍ 80ല്‍ താഴെ റി്‌പ്പോര്‍ട്ട് ചെയ്തത്. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരുടെ മടങ്ങിവരവ് ശക്തമായ സാഹചര്യത്തില്‍ രോഗവ്യാപന തോത് കൂടുമെന്ന് ആരോഗ്യവിദഗ്ധര്‍ തന്നെ കണക്കുകൂട്ടിയിരുന്നു. ഉറവിടമറിയാത്ത രോഗബാധ അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടുന്നതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇന്നലെയും പത്തു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്്.  ഇതിനിടയില്‍ ദ്രുത പരിശോധനയില്‍ ഇരുപത്തിയഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നുള്ള അനൗദ്യോഗിക വിവരവും പുറത്തുവന്നിട്ടുണ്ട്.  ഈ സാഹചര്യത്തില്‍ പരിശോധനയും റിവേഴ്‌സ് ക്വാറന്റീനും ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ 9 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ 8 പേര്‍ക്കും എറണാകുളം ജില്ലയില്‍ 7 പേര്‍ക്കും ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ് 21, യു.എ.ഇ. 16, സൗദി അറേബ്യ 7, ഒമാന്‍ 4, നൈജീരിയ 3, റഷ്യ 2) 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര 6, തമിഴ്‌നാട് 5, ഡല്‍ഹി 4, രാജസ്ഥാന്‍ 1, പശ്ചിമ ബംഗാള്‍ 1, ഉത്തര്‍ പ്രദേശ് 1) വന്നതാണ്. ചികിത്സയിലായിരുന്ന 46 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 1342 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1045 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം