കേരളം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടുപേര്‍ക്ക് കോവിഡ്; എയര്‍പോര്‍ട്ട് ഡയറക്ടര്‍ അടക്കം 30 ജീവനക്കാര്‍ ക്വാറന്റൈനില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 28 കാരനായ ഉന്നത ഉദ്യോഗസ്ഥനും എയര്‍ ഇന്ത്യ ജീവനക്കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ എയര്‍പോര്‍ട്ട് ഡയറക്ടര്‍ അടക്കം കരിപ്പൂര്‍ വിമാനത്താവളത്തിലെ 30 ജീവനക്കാര്‍ ക്വാറന്റൈനില്‍ പോകും.

ഏഴിനാണ് 28കാരന്റെ സവ്ര സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. ഇതിന്റെ പരിശോധനാഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. അതിനിടെ എയര്‍പോര്‍ട്ട് ഡയറക്ടര്‍ അടക്കം ഉണ്ടായിരുന്ന യോഗത്തിലും മറ്റും ഉന്നത ഉദ്യോഗസ്ഥന്‍ പങ്കെടുത്തിരുന്നു. കൂടാതെ ഏഴിന് ശേഷം തുടര്‍ന്നുളള ദിവസങ്ങളിലും ഉദ്യോഗസ്ഥന്‍ ഓഫീസില്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ അടക്കം സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോകുന്നത്.

ജീവനക്കാരുടെ ഇടയില്‍ പരിശോധന നടത്തണമെന്ന് കരിപ്പൂര്‍ വിമാനത്താവള അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.ആദ്യഘട്ടത്തില്‍ മഞ്ചേരി ആശുപത്രിയിലാണ് ജീവനക്കാരില്‍ ചിലര്‍ പരിശോധനയ്ക്ക് പോയത്. അവിടെ വച്ച് കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി സംശയം ഉയര്‍ന്നിരുന്നു.  കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് പരിശോധന നടത്തണമെന്നതാണ് ജീവനക്കാരുടെ മുഖ്യ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ