കേരളം

മലപ്പുറത്ത് കോവിഡ് ബാധിതര്‍ 200 കടന്നു; അഞ്ച് ജില്ലകളില്‍ നൂറിന് മുകളില്‍,രണ്ടിടത്ത് ഇന്ന് പുതിയ കേസുകളില്ല, ജില്ല തിരിച്ചുള്ള കണക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 200 കടന്നു. നിലവില്‍ 205പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇന്ന് 15പേര്‍ക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച്. ഇതില്‍ സമ്പര്‍ക്കത്തിലൂടെ നാലുപേര്‍ അസുഖ ബാധിതരായി. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ്  സ്ഥിരീകരിച്ചിട്ടുണ്ട്. 

21,637പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. 21,250പേര്‍ വീട്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ നിരീക്ഷണത്തിലാണ്. 387പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 39പേരെ ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മലപ്പുറത്തിന് പുറമേ, പാലക്കാട്, തൃശൂര്‍,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നൂറിന് മേലാണ് കോവിഡ് ബാധിതരുടെ എണ്ണം. പാലക്കാട് 176പേര്‍ക്കാണ് ആകെ അസുഖം ബാധിച്ചത്. തൃശൂരില്‍ 151പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ 128ഉം കാസര്‍കോട് 101ഉം പേര്‍ക്ക്  രോഗം സ്ഥിരീകരിച്ചു. 

ജില്ല തിരിച്ചുള്ള കണക്ക് 

തിരുവനന്തപുരം-ആകെ 60, ഇന്ന് പുതിയ കേസുകളില്ല
കൊല്ലം-ആകെ 91, ഇന്ന് പുതിയ കേസുകളില്ല
പത്തനംതിട്ട-ആകെ 85, ഇന്ന് 1
ആലപ്പുഴ-ആകെ 98, ഇന്ന് 9
കോട്ടയം-ആകെ 48, ഇന്ന് 1
ഇടുക്കി-ആകെ 26, ഇന്ന് 4
എറണാകുളം-ആകെ 63, ഇന്ന് 7
തൃശൂര്‍-ആകെ 151, ഇന്ന് 4
പാലക്കാട്-ആകെ 176, ഇന്ന് 8
മലപ്പുറം-ആകെ 205, ഇന്ന് 15 
കോഴിക്കോട്-ആകെ 90, ഇന്ന് 12
വയനാട്-ആകെ 20,ഇന്ന് 1
കണ്ണൂര്‍-ആകെ 128, ഇന്ന് 14
കാസര്‍കോട്-ആകെ 101, ഇന്ന് 9

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ