റിയാദ്: സൗദി അറേബ്യയിൽ ഇന്ന് രണ്ട് മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് കൊടുവളളി സ്വദേശി സാബിര്‍ (23) റിയാദിലും കൊല്ലം പളളിമുക്ക് സ്വദേശി സൈനല്‍ ആബിദീന്‍ (60) ജിദ്ദയിലുമാണ് മരിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 221 ആയി ഉയർന്നു.
റിയാദ് അല്‍ ഈമാന്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സാബിറിന് മരണം സംഭവിച്ചത്. റിയാദിൽ പ്രിൻറിംഗ് പ്രസുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന സാബിറിന് രണ്ടാഴ്ച മുമ്പാണ് അസുഖം പിടിപെട്ടത്. കോവിഡിന്റെ എല്ലാ ലക്ഷണങ്ങളും പ്രകടമായിരുന്നു. കടുത്ത ശ്വാസംമുട്ടലും സാബിറിന് അനുഭവപ്പെട്ടിരുന്നു. മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം റിയാദിൽ കഴിഞ്ഞിരുന്ന സാബിർ പ്ലസ്ടു വരെ റിയാദിലെ സ്കൂളുകളിലാണ് പഠിച്ചത്.
ദുബായിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് നടുവണ്ണൂർ മന്ദങ്കാവ് സ്വദേശി രാമചന്ദ്രനാണ് മരിച്ചത്. 63 വയസായിരുന്നു. കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി ദുബായ് അൽ നഹ്ദയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ