കേരളം

ഹോസ്റ്റലില്‍ തുടരാനാകില്ല; അമേരിക്കയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ നാട്ടിലേക്ക് തിരിച്ചെത്താനാവാതെ അമേരിക്കയില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥികള്‍. തിരുവനന്തപുരം സ്വദേശികളായ ആനന്ദ് ശര്‍മയും ഗൗതം മേനോനുമാണ് തിരിച്ചുവരാനാവാതെ ബുദ്ധിമുട്ടുന്നത്. 

അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് ഇരുവരും. സെമസ്റ്റര്‍ പൂര്‍ത്തിയായതിനാല്‍ മെയ് 30ന് ഇരുവരുടേയും ഹോസ്റ്റല്‍ കാലാവധി കഴിഞ്ഞിരുന്നു. താമസം മാറാന്‍ മറ്റ് വഴികള്‍ ഇല്ലാതിരുന്നതിനാല്‍ 13 ദിവസത്തേക്ക് കൂടി ഹോസ്റ്റലില്‍ താമസിക്കാന്‍ അനുമതി നല്‍കി. ശനിയാഴ്ചയോടെ ഈ കാലാവധി പൂര്‍ത്തിയായി, ഹോസ്റ്റലില്‍ നിന്നും മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. വലിയ സാമ്പത്തിക ചെലവില്‍ മറ്റ് താമസസൗകര്യങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. 

നാട്ടിലേക്ക് തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും യാത്ര സംബന്ധിച്ച ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ ഇല്ലാത്തതും തിരിച്ചടിയായി. പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഇവരുടെ അഭ്യര്‍ഥന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ