കേരളം

എം എം മണിയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതി; ഒരാഴ്ചയ്ക്കകം ആശുപത്രി വിടാനാകും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി എം എം മണിക്ക് ഒരാഴ്ചയ്ക്കകം ആശുപത്രി വിടാനാകുമെന്ന് അധികൃതർ. ആശുപത്രി വിട്ടാലും അദ്ദേഹത്തിന് ഒരു മാസത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

ശനിയാഴ്ച അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ മന്ത്രിയുടെ നില വളരെയധികം മെച്ചപ്പെട്ടതായി മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. എം എസ് ഷർമദ് പറഞ്ഞു. മെഡിക്കൽ ബോർഡിന്റെ നിർദേശ പ്രകാരം 2 ദിവസത്തിനകം അദ്ദേഹത്തെ ന്യൂറോ തീവ്രപരിചരണ വിഭാഗത്തിൽ നിന്നു മാറ്റും. സന്ദർശകർക്കു കർശന വിലക്ക് ഏർപ്പെടുത്തിയതായും സൂപ്രണ്ട് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ