കേരളം

കമ്പി അറുക്കുന്ന ശബ്ദം കേട്ടു; വീടിനുളളില്‍ കുടുങ്ങിയ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പത്തനാപുരം കുണ്ടയത്ത് വീടിനുള്ളില്‍ കുടുങ്ങിയ മോഷ്ടാവിനെ പിടികൂടി നാട്ടുകാര്‍.കൊട്ടാരക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന വഹാബ്(54) ആണ് പിടിയിലായത്. ഇയാള്‍ സ്ഥിരം മോഷ്ടാവാണെന്നു പൊലീസ് പറഞ്ഞു.കുണ്ടയം റെജീന മന്‍സിലില്‍ ഹാജി രാജപ്പ റാവുത്തറുടെ വീട്ടില്‍ കയറിയ മോഷ്ടാവിനെയാണ് പിടികൂടിയത്.

അടച്ചിട്ടിരുന്ന വീടിന്റെ ജനല്‍ പടികള്‍ അറുക്കുന്ന ശബ്ദം കേട്ടു നാട്ടുകാര്‍ എത്തിയതാണ് മോഷണ ശ്രമം പാളാന്‍ കാരണം. വീട്ടുകാര്‍ ഇല്ലാതിരുന്ന സമയത്ത് മോഷ്ടാക്കള്‍ അടുക്കള വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. പിന്നീട് ജനലിന്റെ ഗ്ലാസ് പൊട്ടിച്ചു കമ്പി അറുത്ത് ഒരാള്‍ അകത്തു കയറി. ഈ സമയം കമ്പി അറുക്കുന്ന ശബ്ദം കേട്ട് അയല്‍വാസികളും എത്തി. പുറത്തു നിന്നയാള്‍ ഓടി രക്ഷപ്പെട്ടു. വീടിനുള്ളിലായിരുന്ന വഹാബിനെ പിടികൂടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ