കേരളം

കുറ്റകൃത്യങ്ങൾക്ക് ഉടൻ നടപടി; ഇനി എല്ലാ ജില്ലകളിലും ക്രൈം സ്ക്വാഡുകൾ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിമിനൽ പ്രവർത്തനം തടയുന്നതിന് എല്ലാ ജില്ലകളിലും ക്രൈം സ്ക്വാഡുകൾ രൂപീകരിക്കുന്നു. കുറ്റകൃത്യങ്ങൾ ഉണ്ടായാൽ അതിനു പിന്നിൽ പ്രവർത്തിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടാൻ ജില്ലാ പൊലീസ് മേധാവിമാർ ഉടനടി നടപടി സ്വീകരിക്കും.

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം സംബന്ധിച്ച നിർദ്ദേശം നൽകിയത്. കൺട്രോൾ റൂം വാഹനങ്ങൾ, ഹൈവേ പൊലീസ്, പൊലീസ് സ്റ്റേഷൻ പട്രോൾ എന്നിവയ്ക്ക് ഇക്കാര്യത്തിൽ അവശ്യമായ നിർദ്ദേശങ്ങൾ നൽകാനും സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടു.

നേരത്തെ, നിരവധി പൊലീസ് ആപ്പുകളുടെ സേവനം ഒറ്റ കുടക്കീഴിൽ കൊണ്ടുവരുന്ന പൊൽ- ആപ്പ് പ്രവർത്തനം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ക്വാഡുകൾ രൂപീകരിച്ചത്. പൊൽ- ആപ്പ് വഴി പൊലീസിൻറെ 27 തരം സേവനങ്ങൾ ആദ്യഘട്ടത്തിൽ ലഭ്യമാണ്. രണ്ടാം ഘട്ടത്തിൽ 15 ഓൺലൈൻ സേവങ്ങൾ കൂടി ആപ്പിൽ വരും. കോവിഡ് കാലമായതിനാൽ പൊലീസ് സ്റ്റേഷനുകളിലേക്ക് ജനങ്ങൾ എത്തേണ്ട സാഹചര്യം പരമാവധി ഒഴിവാക്കണമെന്നാണ് പൊലീസിന്റെ അഭ്യർത്ഥന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി