കേരളം

നാലംഗ സംഘം കുടിച്ചത് സ്പിരിറ്റ്; കൊല്ലത്ത് പൊലീസുകാരന്റെ മരണത്തില്‍ ഒരാള്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കടയ്ക്കലില്‍ പൊലീസുകാരന്റെ മരണത്തില്‍ ഒരാള്‍ അറസ്റ്റില്‍. അഖിലിനൊപ്പം മദ്യപിച്ച സുഹൃത്തുക്കളില്‍ ഒരാളായ വിഷ്ണുവിനെയാണ് അറസ്റ്റ് ചെയ്തത്. സ്പിരിറ്റ് കുടിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു.

വെളളിയാഴ്ചയാണ് അഖില്‍ മലപ്പുറത്ത് നിന്ന് നാട്ടിലേക്ക് വന്നത്. നാട്ടില്‍ എത്തിയ ഉടനെ മദ്യം കിട്ടാന്‍ സാധ്യതയുണ്ടോ എന്ന് ചോദിച്ച് സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ അഖില്‍ ഒരു സന്ദേശം അയച്ചിരുന്നു. ഉടന്‍ തന്നെ തന്റെ കൈയില്‍ മദ്യം ഉണ്ടെന്ന് വിഷ്ണു പറഞ്ഞതായി പൊലീസ് പറയുന്നു. തുടര്‍ന്ന് അഖില്‍ വിഷ്ണുവിന്റെ വീട്ടിലേക്ക് പോയി. തുടര്‍ന്ന് മദ്യവുമായി ഇരുവരും മറ്റൊരു സുഹൃത്തായ ഗിരീഷിന്റെ വീട്ടിലേക്ക് പോയി. ഇവിടെവച്ച് മറ്റൊരു സുഹൃത്തിനെ കൂടി വിളിച്ചുവരുത്തി.  നാലുപേരും ചേര്‍ന്ന് വിഷ്ണു കൊണ്ടുവന്ന മദ്യം കഴിച്ചു.

ആ സമയത്ത് വിഷ്ണു കാര്യമായി മദ്യം കഴിച്ചിരുന്നില്ല. മദ്യം കഴിച്ചശേഷം നാലുപേരും വീടുകളിലേക്ക് പോയി. മദ്യം കഴിച്ച മൂന്നുപേര്‍ക്ക് വീട്ടില്‍ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടു. എന്നാല്‍ വിഷ്ണുവിന് അസ്വസ്ഥത ഉണ്ടാവാതിരുന്നത് പൊലീസിന് സംശയം വര്‍ധിപ്പിച്ചു. പിന്നീട് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. സ്പിരിറ്റാണ് താന്‍ നല്‍കിയതെന്ന് വിഷ്ണു തുറന്നുപറഞ്ഞതായി പൊലീസ് പറയുന്നു.  സ്പിരിറ്റ് എങ്ങനെ ലഭിച്ചു എന്ന കാര്യം അന്വേഷിച്ചുവരുന്നതായി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്