കേരളം

പാമ്പിനെ പിടികൂടാന്‍ എത്തിയ യുവാവിന് മൂര്‍ഖന്റെ കടിയേറ്റ് ദാരുണാന്ത്യം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുവാവിന് പാമ്പു കടിയേറ്റ് ദാരുണാന്ത്യം. തിരുവനന്തപുരം ശാസ്താവട്ടം റുബീന മന്‍സിലില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ സക്കീര്‍ ഹുസൈന്‍ (30) ആണ് പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. 

നാവായിക്കുളം ഇരുപത്തെട്ടാംമൈല്‍ കാഞ്ഞിരംവിളയില്‍ പാമ്പിനെ പിടികൂടാനെത്തിയതായിരുന്നു സക്കീര്‍. ഇതിനിടെയാണ് മൂര്‍ഖന്റെ കടിയേറ്റത്.
അവശനായ യുവാവിന്റെ വായില്‍ നിന്നും നുരയും പതയും പുറത്തേയ്ക്ക് വന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സക്കീറിനെ കൊത്തിയ ശേഷം രക്ഷപ്പെട്ട പാമ്പിനെ പിന്നീട് വാവ സുരേഷ് എത്തി പിടികൂടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്