കേരളം

58.5 കിലോ തൂക്കം, 54.5 ഇഞ്ച് വണ്ണം, മൂന്നേകാല്‍ അടി നീളം...; കാഞ്ഞിരപ്പളളിയില്‍ വിളഞ്ഞത് ഭീമന്‍ ചക്ക

സമകാലിക മലയാളം ഡെസ്ക്

കോട്ടയം:  കാഞ്ഞിരപ്പള്ളി പുളിമാവ് മാനിടംകുഴി പുളിക്കല്‍ ജിജി ജേക്കബിന്റെ പുരയിടത്തില്‍ കായ്ച്ചത് ഭീമന്‍ ചക്ക. 58.5 കിലോഗ്രാം തൂക്കവും  മൂന്നേകാല്‍ അടി നീളവും  54.5 ഇഞ്ച് വണ്ണവുമുളള ചക്ക  60 ഇഞ്ച് വണ്ണമുളള പ്ലാവിലാണ് കായ്ച്ചത്. ലിംക റെക്കോര്‍ഡില്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് ജിജി ജേക്കബ്.

തേന്‍വരിക്കപ്ലാവിലാണു ഭീമന്‍ ചക്ക കായ്ച്ചത്. വലിപ്പത്തില്‍ റെക്കോഡിട്ട മാനന്തവാടിയിലെ ചക്കചരിതം കഴിഞ്ഞമാസം വാര്‍ത്തയായിരുന്നു. മാനന്തവാടിയിലെ ചക്കയ്ക്ക് 52.35 കിലോയായിരുന്നു ഭാരം.

അതിനേക്കാള്‍ വലിപ്പമുണ്ടെന്നു ബോധ്യമായതോടെ ജിജിയും ഭാര്യ ആനിയമ്മയും മക്കളായ ജീമോന്റെയും ജോമോന്റെയും സഹായത്തോടെ 25 അടിയോളം ഉയരത്തില്‍നിന്ന് ചക്ക കയറില്‍ കെട്ടിയിറക്കുകയായിരുന്നു. ചക്കഭീമനെ കാണാനും ചിത്രമെടുക്കാനും വിദൂരങ്ങളില്‍നിന്നുപോലും ആളുകളെത്തുന്നുണ്ടെന്ന് ജിജിയും കുടുംബവും പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍