കേരളം

കൊറിയര്‍ നല്‍കാനെത്തി; ആലപ്പുഴയില്‍ റിട്ടയര്‍ അധ്യാപികയെ തോക്ക് ചൂണ്ടി പണം തട്ടാന്‍ ശ്രമം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍  റിട്ട. അധ്യാപികയെ തോക്ക് ചൂണ്ടി ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമം. കോണ്‍വെന്റ് സ്‌ക്വയറില്‍ താമസിക്കുന്ന റിട്ടയേര്‍ഡ് അധ്യാപിക ലില്ലി കോശിയെയാണ് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തായി.

86 കാരിയായ ലില്ലി കോശിയും വേലക്കാരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വൈകിട്ട് മൂന്നരയോടടെ അജ്ഞാതനായ യുവാവ് വീട്ടില്‍ എത്തി. മുഖാവരണം ധരിച്ച് ബൈക്കില്‍ എത്തിയ  യുവാവ് വീടിന്റെ കോളിങ് ബെല്‍ അടിച്ചു. കൊറിയര്‍  നല്‍കാന്‍ വന്നതാണെന്നും വാതില്‍ തുറക്കാനും ആവശ്യപ്പെട്ടു. പിന്നീട് അകത്തേക്ക് കയറി തോക്കുചൂണ്ടി.

മുപ്പത് ലക്ഷം ആണ് യുവാവ് ആവശ്യപ്പെട്ടത്. പണമോ സ്വര്‍ന്നമോ ഇല്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞപ്പോള്‍, അടുത്ത ദിവസം വീണ്ടും വരുമെന്ന് പറഞ്ഞ്  അജ്ഞാതന്‍ മടങ്ങി. ഇയാള്‍ വന്ന ബൈക്കിന്റെ നമ്പര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ലില്ലി കോശിയുടെ മക്കളും മരുമക്കളും ഏറെ നാളായി വിദേശത്ത് ആണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍