കേരളം

പൂട്ടിക്കിടക്കുന്ന വീടുകളിലെ വൈദ്യുതിബിൽ ഇപ്പോൾ അടയ്ക്കണ്ട; രണ്ട് മാസത്തേക്ക് കണക്ഷൻ വിച്ഛേദിക്കില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൂട്ടിക്കിടക്കുന്ന വീടുകളിലും സ്ഥാപനങ്ങളിലും കിട്ടിയ വൈദ്യുതിബില്ലുകൾ ഇപ്പോൾ അടച്ചില്ലെങ്കിലും പ്രശ്നമില്ല. ശരാശരി ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ കിട്ടിയ ഈ ബില്ലുകൾ അടയ്ക്കാതിരുന്നാലും ഇവരുടെ വൈദ്യുതി രണ്ടുമാസത്തേക്ക് വിച്ഛേദിക്കില്ലെന്ന്  വൈദ്യുതിബോർഡ് ചെയർമാൻ എൻ എസ് പിള്ള പറഞ്ഞു.

പൂട്ടിക്കിടക്കുന്ന ഇടങ്ങളിൽ മീറ്റർ റീഡിങ് എടുക്കാൻ കഴിയാതെവരുമ്പോൾ ശരാശരി ഉപഭോഗം കണക്കാക്കുന്ന ബില്ലാണ് നിലവിൽ നൽകുന്നത്. പിന്നീട് മീറ്റർ റീഡിങ് എടുക്കുമ്പോൾ യാഥാർഥ ഉപഭോഗം കണക്കാക്കി ബില്ലിൽ മാറ്റം വരുത്തും. അതനുസരിച്ച് മുൻബില്ലിൽ അടച്ച തുക അടുത്ത ബില്ലിലേക്കു ക്രമീകരിക്കും.

അതേസമയം ലോക്ഡൗൺ കാലത്ത് നിരവധി സ്ഥാപനങ്ങൾ അടച്ചിടേണ്ടിവന്നു. ഈ സ്ഥാപനങ്ങളിൽ ബില്ലുകൾ നൽകിയതോടെ വ്യാപക പരാതി ഉണ്ടായി. വൈദ്യുതിയുടെ യഥാർഥ ഉപഭോഗം അറിയാൻ മീറ്റർ റീഡിങ് എടുക്കുന്നതിന് അതത് സെക്ഷൻ ഓഫീസുമായി ബന്ധപ്പെടണം. ഇങ്ങനെ കണക്കാക്കുന്ന തുക മുടക്കമില്ലാതെ അടയ്ക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം