കേരളം

വരനെ സ്വീകരിക്കാനും കട ഉദ്ഘാടനത്തിനും ആനയെ ഇറക്കി ആളാകണ്ട; പുതിയ പൂരങ്ങൾക്കും അനുമതിയില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിൽ ഉത്സവത്തിനും മറ്റു ചടങ്ങുകൾക്കും ആനയെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണങ്ങൾ. 2012ൽ ഏതൊക്കെ ചടങ്ങുകൾക്ക് എത്ര ആനയെ ഉപയോഗിച്ചോ അത്രയും ആനകളെ മാത്രമേ ഇനി ഉപയോഗിക്കാൻ അനുമതിയുള്ളൂ. നിലവിലുള്ളതല്ലാതെ പുതിയ പൂരങ്ങൾക്കും ആനയെ ഉപയോഗിക്കാനാകില്ല.

കല്യാണത്തിനു വരനെ സ്വീകരിക്കാനും കട ഉദ്ഘാടനത്തിനുമൊക്കെ ആനയെ ഇറക്കിയിരുന്ന പതിവും ഇനി അനുവദിക്കില്ലെന്ന് വനംവകുപ്പ് അറിയിച്ചു. സുപ്രീംകോടതിയുടെ നിർദേശത്തിനനുസരിച്ചാണ് തീരുമാനം.

കേരളത്തിൽ ആനയെ എഴുന്നള്ളിക്കുന്ന ക്ഷേത്രങ്ങളുടെ കണക്കെടുപ്പു പൂർത്തിയായപ്പോൾ 3300 ക്ഷേത്രങ്ങളേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. ഇവ കലക്ടർ ചെയർമാനായ ജില്ലാ ഫെസ്റ്റിവൽ മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ചു വനംവകുപ്പിനു റിപ്പോർട്ട് ചെയ്യും. നേരത്തേ റജിസ്റ്റർ ചെയ്ത ക്ഷേത്രങ്ങളിലും ആനയെ ഉപയോഗിച്ചിട്ടും റജിസ്റ്റർ ചെയ്യാതിരുന്ന ക്ഷേത്രങ്ങളിലെ രേഖകൾ പരിശോധിച്ച് 2012ൽ ആനയെ ഉപയോഗിച്ച ചടങ്ങുണ്ടായിരുന്നോ, എത്ര ആനയുണ്ട് എന്നതൊക്കെ കൃത്യമാക്കിയ ശേഷമാകും ഫെസ്റ്റിവൽ മോണിറ്ററിങ് കമ്മിറ്റി അന്തിമ അനുമതി നൽകുക. 2012ലാണ് കേരള നാട്ടാന പരിപാലന നിയമം നിലവിൽ വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍