കേരളം

ഉപഭോക്താക്കൾക്ക് ആശ്വാസം ; വൈദ്യുതിബിൽ അഞ്ചുതവണകളായി അടയ്ക്കാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ആശ്വാസനടപടിയുമായി കെഎസ്ഇബി. ലോക്ക്ഡൗൺ കാലത്തെ വൈദ്യുതിബിൽ അടയ്ക്കാൻ അഞ്ചു തവണ വരെ അനുവദിക്കുമെന്ന് വൈദ്യുതിബോർഡ് ചെയർമാൻ എൻ എസ് പിള്ള അറിയിച്ചു. ആവശ്യപ്പെടുന്ന ഉപഭോക്താക്കൾക്ക് തവണകൾ അനുവദിക്കാൻ സെക്‌ഷൻ ഓഫീസുകൾക്ക് നിർദേശം നൽകി. അമിത് ചാർജിനെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.

ബില്ലിലെ അഞ്ചിലൊന്ന് തുക ആദ്യം അടയ്ക്കണം. ശേഷിക്കുന്ന തുക നാലുതവണകളായി അടയ്ക്കാം. ഗാർഹിക ഉപഭോക്താക്കൾക്ക്
നേരത്തെ മൂന്നുതവണയായി ബില്ലടയ്ക്കാൻ അനുവദിച്ചിരുന്നു. പകുതിത്തുക അടച്ചാൽ ശേഷിക്കുന്ന തുകയ്ക്ക് രണ്ടുതവണകളാണ് അനുവദിച്ചത്. ഇതാണ് അഞ്ചുതവണകളാക്കിയത്.

അടഞ്ഞുകിടന്ന വീടുകളിലും സ്ഥാപനങ്ങളിലും മീറ്റർ റീഡിങ് ഇല്ലാതെ ശരാശരി കണക്കാക്കി നൽകിയ ബിൽ ഇപ്പോൾ അടച്ചില്ലെങ്കിലും വൈദ്യുതി കണക്‌ഷൻ വിച്ഛേദിക്കില്ല. ഇവർ മീറ്റർ റീഡിങ് നടത്താൻ സെക്‌ഷൻ ഓഫീസുകളെ സമീപിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍