കേരളം

ഉറവിടം അറിയാത്ത 60 കേസുകള്‍, ആശങ്കയില്‍ ആറു ജില്ലകള്‍ ; രോഗവ്യാപന പഠനം നടത്താന്‍ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഉറവിടം ഇനിയും കണ്ടെത്താത്ത അറുപത് കോവിഡ് കേസുകളെക്കുറിച്ച് പഠിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. രോഗവ്യാപനം സംബന്ധിച്ച് പഠനം നടത്താന്‍ ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞദിവസത്തെ അവലോകനയോഗത്തിന് ശേഷമാണ് രോഗവ്യാപന പഠനം നടത്താന്‍ മുഖ്യമന്ത്രി  പിണറായി വിജയന്‍  ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയത്.

സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം മാർച്ച് 23 മുതൽ ജൂൺ 6 വരെ 60 പേരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.  മേയ് 4 മുതൽ ജൂൺ ആറു വരെയുള്ള ദിവസങ്ങളിലാണ് ഇതിൽ 49 എണ്ണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഉറവിടമറിയാത്ത രോഗബാധിതർ കൂടുതൽ.

തിരുവനന്തപുരത്ത് മരിച്ച ഫാ കെ ജി വർഗീസ്, കൊല്ലത്ത് മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ച സേവ്യർ , രോഗമുക്തനായശേഷം  മരിച്ച കൊല്ലം സ്വദേശി അബ്ദുൾ കരീം , കണ്ണൂർ ധർമടത്ത് മരിച്ച ആസിയയുടേയും കുടുംബാംഗങ്ങളുടേയും രോഗബാധ , ചക്ക തലയിൽ വീണതിന് ചികിൽസ തേടിയപ്പോൾ കോവിഡ് സ്ഥിരീകരിച്ച കാസർകോട്ടെ ഓട്ടോഡ്രൈവർ തുടങ്ങിയവർക്ക് എങ്ങനെ രോഗം വന്നെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.  

കൂടാതെ, തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മരിച്ച വി രമേശൻ, മണക്കാട്  മൊബൈൽ കട നടത്തുന്നയാൾ, കണ്ണൂരിലെ എക്സൈസ് ഡ്രൈവർ, തൃശൂരിലെ ഉറവിടമറിയാത്ത രോഗബാധിതർ തുടങ്ങിയവയും ആശങ്ക വർധിപ്പിക്കുന്നു. കേരളത്തിൽ നിന്ന് തമിഴ്നാട്,  കർണാടക സംസ്ഥാനങ്ങളിലേയ്ക്ക് പോയ 50 ഓളം പേർക്ക് ചെന്നയുടൻ അവിടെ രോഗം സ്ഥിരീകരിച്ചതും സംസ്ഥാന ആരോ​ഗ്യവകുപ്പ് ​ഗൗരവത്തോടെയാണ് കാണുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി