കേരളം

ഓഫീസുകളില്‍ പകുതി ജീവനക്കാര്‍ മാത്രം;  കര്‍ശന ജാഗ്രത വേണം; യോഗങ്ങള്‍ ഓണ്‍ലൈന്‍ മതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് നമ്മുടെ ജാഗ്രത വര്‍ധിപ്പിക്കണമെന്നാണ് സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍  ജനങ്ങള്‍ക്ക് ആവശ്യമുള്ളതാണ്. അവയുടെ പ്രവര്‍ത്തനം നിലച്ചുപോകരുത്.പകുതിയാളുകള്‍ മാത്രം മതി ഒരു സമയം ഓഫിസിലെത്തിയാല്‍ മതിയെന്നും പിണറായി പറഞ്ഞു. മീറ്റിങ്ങുകള്‍ ഓണ്‍ലൈനാക്കണം. അയല്‍ സംസ്ഥാനത്ത് സെക്രട്ടറേറ്റില്‍ തന്നെ മരണം ഉണ്ടായി. ഇതെല്ലാം കാണിക്കുന്നത് നിയന്ത്രണം കര്‍ശനമാക്കണം എന്നാണ്. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി തന്നെ വിലയിരുത്തണം. കോവിഡ് ജോലി ചെയ്യുന്നവര്‍ കുടുംബത്തോടൊപ്പം താമസിക്കരുത്. ആരോഗ്യപ്രവര്‍ത്തര്‍ക്ക് സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്ണം. വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കും. രോഗവ്യാപനം കൂടിയാല്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ആവശ്യമാണ്. ഇപ്പോള്‍ സര്‍വീസിലുള്ള 45 വയസില്‍ താഴെയുള്ളവര്‍ക്ക് പരിശീലനം നല്‍കും. തൊഴില്‍രഹിതരായ ആരോഗ്യപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, വിരമിച്ചവര്‍ എന്നിവരെയെല്ലാം ഒരുക്കും. 

രോഗത്തിനെതിരായ ചെറുത്തുനില്‍പ്പില്‍ പങ്കാളികളായ എല്ലാരും അനുമോദനം അര്‍ഹിക്കുന്നു. പലരും ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനമാണ് ചെയ്യുന്നത്. സ്വന്തമായി പണം ചെലവിട്ടാണ് പല സന്നദ്ധ പ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്നത്. തുടര്‍ച്ചയായി ആഴ്ചകളോളം പ്രവര്‍ത്തിച്ച അവരെ ഒരു രീതിയിലും തളര്‍ത്താന്‍ ഇടയാക്കരുത്. ജാഗ്രത കുറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കണം. എനിക്ക് ഇത് ബാധകമല്ല എന്ന രീതിയില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നു. ശാരീരിക അകലം  പാലിക്കുന്നില്ല. 

ജോലി സ്ഥലത്തേക്ക് കൂട്ടമായി വാഹനം വാടകയ്‌ക്കെടുത്ത് പോകുന്നുവരെ തടയരുത്. ഇതര സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇത് ചരക്ക് നീക്കത്തെ ബാധിക്കാതെ നോക്കണം. മൈക്രോ കണ്ടെയ്ന്‍മെന്റ് സംവിധാനം ഏര്‍പ്പെടുത്തും. കോവിഡ്  ബാധ ഉണ്ടായാല്‍ ഒരു വാര്‍ഡ് മുഴുവന്‍ കണ്ടെയ്‌ന്‍െമന്റ് സോണ്‍ ആകുന്നത് ഒഴിവാകും. കോവി്ഡ സ്ഥിരീകരിച്ച വീടും അതിന് അടുത്തള്ള പരിസരവും മാത്രമായിരിക്കും നിയന്ത്രണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍