കേരളം

കൊച്ചിയിൽ പൊലീസ് ഉദ്യോ​ഗസ്ഥന് കോവിഡ് ; ഐസൊലേഷനിലാക്കി ; സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാർ നിരീക്ഷണത്തിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജില്ലയിൽ പൊലീസ് ഉദ്യോ​ഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർക്കാണ്  കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്.

ഹോം ക്വാറന്‍റീൻ-ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്‍റീൻ ഡ്യുട്ടി നോക്കിയിരുന്ന ഇദ്ദേഹത്തിന്  ഈ മാസം 15 നാണ് രോഗലക്ഷണം കണ്ടത്.  ഇതേത്തുടര്‍ന്ന് സ്രവപരിശോധന നടത്തിയപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല.

ഇദ്ദേഹത്തെ കളമശ്ശേരി കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജൂൺ 13 ന് ഇയാളോടൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആറ് പൊലീസുകാരെ നിരീക്ഷണത്തിലേക്ക് മാറ്റും. കളമശ്ശേരി സ്റ്റേഷനിൽ മുഴുവൻ പോലീസുകാർക്കും കൊവിഡ് ടെസ്റ്റ്‌ നടത്താനാണ് നിലവിലെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍