കേരളം

വിദേശത്ത് നിന്ന് വരുന്നവരില്‍ 1.5 ശതമാനം കോവിഡ് രോഗികള്‍, റെഡ് സോണുകളില്‍ നിന്ന് എത്തുന്നവരില്‍ 0.22 ശതമാനം മാത്രം; കണക്കുകള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുളളവരില്‍ നല്ലൊരു ഭാഗവും പുറമേ നിന്ന് എത്തിയവര്‍. ചൊവ്വാഴ്ച വരെയുളള കണക്കനുസരിച്ച് 1366 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ ഉളളത്. ഇതില്‍ വിദേശത്ത് നിന്ന് എത്തി കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം 713 ആണെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുളള 533 പേരാണ് ചികിത്സയിലുളളത്. മൊത്തം കേസുകളുടെ 52.19 ശതമാനവും വിദേശത്ത് നിന്ന് എത്തിയവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജൂണ്‍ 16 വരെ വിദേശത്ത് നിന്ന് എത്തിയത് 53,443 പേരാണ്. യാത്രാ നിയന്ത്രണങ്ങളില്‍ അയവ് വന്നശേഷം വിദേശത്ത്് നിന്ന് കേരളത്തില്‍ എത്തിയവരുടെ എണ്ണം 84,195 ആണ്. വിദേശത്ത് നിന്ന് കേരളത്തില്‍ എത്തിയവരില്‍ 1.5 ശതമാനം പേര്‍ കോവിഡ് ബാധിതരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  പറഞ്ഞു. യാത്രക്കാരുടെ എണ്ണം രണ്ടുലക്ഷത്തിലധികമായി വര്‍ധിക്കുമ്പോള്‍ കോവിഡ് പോസിറ്റീവ് ആയ ആളുകളുടെ എണ്ണവും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഉദ്ദേശം രണ്ടുശതമാനം ആളുകള്‍ കോവിഡ് പോസിറ്റീവായാല്‍ വിദേശത്ത് നിന്ന് വരുന്നവരില്‍ നാലായിരത്തോളം പേര്‍ രോഗബാധിതരാകും. ഇവരില്‍ നിന്ന് സമ്പര്‍ക്കം വഴി കൂടുതല്‍ പേരിലേക്ക് രോഗം വ്യാപിക്കാന്‍ ഇടയാക്കും. ഇത് സമൂഹ വ്യാപനത്തിലേക്ക് നയിച്ചേക്കാമെന്നും പിണറായി വിജയന്‍ പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 2,08,153 പേരാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതില്‍ 63.84 ശതമാനവും റെഡ് സോണില്‍ നിന്നുളളവരാണ്. ഇതില്‍ രോഗബാധ 0.22 ശതമാനം പേര്‍ക്കാണെന്നാണ് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി