കേരളം

ഇന്ധന കൊള്ളയ്‌ക്കെതിരെ മിണ്ടാട്ടമില്ല, വൈദ്യുതി ബില്ലിന്റെ പേരില്‍ പുകമറ സൃഷ്ടിക്കുന്നു ; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് സിപിഎം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  കോവിഡ് പകര്‍ച്ചവ്യാധിക്കാലത്തും പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്‌ക്കെതിരെ മിണ്ടാത്ത കോണ്‍ഗ്രസ് നേതാക്കളാണ് ഇപ്പോള്‍ വൈദ്യുത ബില്ലിനെതിരെ രംഗത്തുവന്നിരിക്കുന്നതെന്ന് സിപിഎം ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ 'മാസ്‌കിട്ട ഇന്ധന തീരുവ കൊള്ള' യ്‌ക്കെതിരെ സമരം ചെയ്യാന്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമില്ല. മറിച്ച് സംസ്ഥാനത്ത് വൈദ്യുതി ബില്ലിന്റെ പേരില്‍ പുകമറ സൃഷ്ടിച്ച് വെളിച്ചം കെടുത്തല്‍ സമരം നടത്തുകയാണ്.

സംസ്ഥാനത്ത് വൈദ്യുതിചാര്‍ജ് വര്‍ധിപ്പിച്ചിട്ടേയില്ല. മറ്റുസംസ്ഥാനങ്ങളേക്കാള്‍ കുറവാണ് കേരളത്തിലെ വൈദ്യുതി നിരക്ക്. കോവിഡ്കാരണം വീടുകളില്‍നിന്ന് മീറ്റര്‍റീഡിങ് എടുക്കാന്‍ കഴിയാത്ത വിഷയം കെഎസ്ഇബിക്ക് ഉണ്ടായിട്ടുണ്ട്. ബില്ലിനെപ്പറ്റി ഒട്ടനേകം പരാതികള്‍ വന്നിട്ടുണ്ട്. ഇവ പരിഹരിക്കാന്‍ വൈദ്യുതി ബോര്‍ഡ് നടപടികള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

കോവിഡ് കാലത്തടക്കം പവര്‍കട്ടും ലോഡ്‌ഷെഡ്ഡിങ്ങുമില്ലാതെ കേരളത്തിന് വെളിച്ചം നല്‍കിയ സ്ഥാപനമാണ് വൈദ്യുതി ബോര്‍ഡ്. ബോര്‍ഡിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിപക്ഷത്തിന്റെ സമരം രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ളതാണ് എന്നും സിപിഎം സംസ്ഥാന നേതൃത്വം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

പ്രസ്താവനയുടെ പൂര്‍ണരൂപം :

മോഡി അധികാരത്തില്‍ വരുമ്പോള്‍ 2014 മേയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 105 ഡോളറായിരുന്നു. കഴിഞ്ഞ ജൂണ്‍ 12ന് 38 ഡോളര്‍. ഈ വിലയിടിവിന്റെ ഗുണം കിട്ടാത്ത ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണ്. ഇതിന്റെ ഫലമായി ചരക്കുഗതാഗതത്തിന് ചെലവ് കൂടുന്നു. ഫലമോ, നിത്യോപയോഗ സാധന വിലക്കയറ്റവും.

പകര്‍ച്ചവ്യാധിക്കാലത്തെ കേന്ദ്ര സര്‍ക്കാരിന്റെ 'മാസ്‌കിട്ട ഈ ഇന്ധന തീരുവ കൊള്ള' യ്‌ക്കെതിരെ സമരം ചെയ്യാന്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമില്ല. മറിച്ച് സംസ്ഥാനത്ത് വൈദ്യുതി ബില്ലിന്റെ പേരില്‍ പുകമറ സൃഷ്ടിച്ച് വെളിച്ചം കെടുത്തല്‍ സമരം നടത്തുകയായിരുന്നു. വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ സമരം. എന്നാല്‍, വൈദ്യുതിചാര്‍ജ് വര്‍ധിപ്പിച്ചിട്ടേയില്ല. മറ്റുസംസ്ഥാനങ്ങളേക്കാള്‍ കുറവാണ് കേരളത്തിലെ വൈദ്യുതി നിരക്ക്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഭരണങ്ങളുള്ള സംസ്ഥാനങ്ങളിലേക്കാള്‍ എത്രയോ കുറഞ്ഞ നിരക്കാണ്. കോവിഡ്കാരണം വീടുകളില്‍നിന്ന് മീറ്റര്‍റീഡിങ് എടുക്കാന്‍ കഴിയാത്ത വിഷയം കെഎസ്ഇബിക്ക് ഉണ്ടായിട്ടുണ്ട്. അതിനുശേഷം നല്‍കിയ വൈദ്യുതി ബില്ലിനെപ്പറ്റി ഒട്ടനേകം പരാതികള്‍ വന്നിട്ടുണ്ട്. ഇവ പരിഹരിക്കാന്‍ വൈദ്യുതി ബോര്‍ഡ് നടപടികള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

കോവിഡ് കാലത്തടക്കം പവര്‍കട്ടും ലോഡ്‌ഷെഡ്ഡിങ്ങുമില്ലാതെ കേരളത്തിന് വെളിച്ചം നല്‍കിയ സ്ഥാപനമാണ് വൈദ്യുതി ബോര്‍ഡ്. ബോര്‍ഡിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിപക്ഷത്തിന്റെ സമരം രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ളതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര

വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി