കേരളം

കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ പൊലീസുകാരന്റെ സമ്പര്‍ക്കപ്പട്ടിക തയ്യാറായി, 25 പേരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കളമശേരി പൊലീസില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ പൊലീസുകാരന്റെ സമ്പര്‍ക്കപ്പട്ടിക തയ്യാറായി. മുന്‍ കരുതലിന്റെ ഭാഗമായി 25 പേരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു. ബുധനാഴ്ച കളമശേരി പൊലീസില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ച പൊലീസുകാരനുമായി ഇടപഴകിയിരുന്നു.

അതേസമയം കളമശേരിയില്‍ കോവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ എത്തിയെന്ന് വ്യക്തമായതോടെ, ജഡ്ജി ഉള്‍പ്പടെയുള്ളവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ജസ്റ്റീസ് സുനില്‍ തോമസ് സ്വയം ക്വാറന്റീനില്‍ പ്രവേശിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കോടതി ആവശ്യപ്പെട്ട കേസ് ഫയല്‍ ഹൈക്കോടതിയിലെത്തിച്ച പൊലീസ് ഉദ്യോഗസ്ഥനാണ്  കോവിഡ് സ്ഥിരീകരിച്ചത്. ഹൈക്കോടതി കവാടത്തിലെ പൊലീസ് ഔട്ട് പോസ്റ്റില്‍ ഒപ്പിട്ടശേഷമാണ് പൊലീസ് ഉദ്യോഗസ്ഥന്‍ കോടതി മന്ദിരത്തിനുള്ളില്‍ പ്രവേശിച്ചത്. തുടര്‍ന്ന് കോടതിയിലെത്തി ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് കേസ് ഫയല്‍ കൈ മാറുകയും ചെയ്തു.

ഗവണ്‍മെന്റ് പ്ലീഡറും എജി ഓഫീസിലെ ചില ജീവനക്കാരും ക്വാറന്റീനിലായിട്ടുണ്ട്. ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന്‍ ഓഫീസും അടച്ചിട്ടുണ്ട്.എറണാകുളം ജില്ലയില്‍ ഇന്നലെ 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതുതായി 1106 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 12,479 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം ഇന്നും തുടരും; കണ്ണൂരില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍