കേരളം

ജൂലൈയില്‍ ഇരട്ടി മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം, ജാഗ്രത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈയില്‍ സാധാരണയില്‍ കവിഞ്ഞ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ജൂലൈ മൂന്നുമുതല്‍ 16 വരെയുള്ള രണ്ടാഴ്ച സാധാരണ മഴയുടെ ഇരട്ടിയോളം ലഭിക്കും. ജൂണ്‍ 19 മുതല്‍ ജൂലൈ 16 വരെയുള്ള നാലാഴ്ചത്തെ മഴയുടെ അളവാണ്  പ്രവചിച്ചത്.

ജൂണ്‍ 25 വരെയുള്ള ആദ്യ ആഴ്ചയും 26 മുതല്‍ ജൂലൈ രണ്ടുവരെയുള്ള രണ്ടാമത്തെ ആഴ്ചയും സാധാരണ മഴ ലഭിക്കും. നിലവില്‍ കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ അധിക മഴ ലഭിച്ചു. തൃശൂര്‍, വയനാട്, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളില്‍ കുറഞ്ഞ മഴയും ആലപ്പുഴ, കോട്ടയം, കാസര്‍കോട്, കൊല്ലം, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ സാധാരണ മഴയും ലഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍, കോഴിക്കോട്,മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും  ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്,മലപ്പുറം, കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസകോട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 ാാ മുതല്‍ 115.5 ാാ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തി്ങ്കളാഴ്ച
ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇത് രാഹുല്‍ മാങ്കൂട്ടത്തില്‍, ഇദ്ദേഹത്തിന് സ്ത്രീകളോട് വലിയ ദേഷ്യമാണ് :പത്മജ വേണുഗോപാല്‍

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി