കേരളം

പത്തനംതിട്ടയില്‍ ഭാര്യയെ വെട്ടിക്കൊന്നു, ഭര്‍ത്താവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത നിലയില്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

അട്ടച്ചാക്കലില്‍ ഇന്ന് രാവിലെയാണ് സംഭവം. മുട്ടത്ത് വടക്കേതില്‍ രമണി (60)യെയാണ് ഭര്‍ത്താവ് വെട്ടിക്കൊന്നത്. ഭര്‍ത്താവ് ഗണനാഥനെയാണ് (67) അച്ചന്‍കോവിലാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വീട്ടിനുളളില്‍ വച്ചാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. രമണിയെ കൊന്ന ശേഷം വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഓടിവന്ന ഗണനാഥന്‍ ഭാര്യ മരിച്ചതായി അയല്‍ക്കാരോട് പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ വന്നുനോക്കുമ്പോഴാണ് രമണി രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗണനാഥന്‍ അട്ടച്ചാക്കലിലെ അച്ചന്‍കോവിലാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ