കേരളം

സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം മൂവായിരം കടന്നു; എല്ലാ ജില്ലയിലും രോ​ഗികൾ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോ​ഗം ബാധിച്ചവരുടെ എണ്ണം മൂവായിരം കടന്നു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 3039 പേർക്കാണ്. 1450 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഒരു ദിവസം രോ​ഗം ബാധിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതലുണ്ടായ ​ദിവസമാണ് ഇന്ന്.

127 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 87 പേർ വിദേശത്തു നിന്നും 36 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും സമ്പർക്കം വഴി മൂന്ന് പേർക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കോവിഡ് ബാധിതർ.

കൊല്ലം 24, പാലക്കാട് 23, പത്തനംതിട്ട 17, കോഴിക്കോട് 12, കോട്ടയം 11, കാസർകോട് 7, തൃശൂർ 6, മലപ്പുറം 5, തിരുവനന്തപുരം 5, വയനാട് 5, കണ്ണൂർ 4, ആലപ്പുഴ 4, എറണാകുളം 3, ഇടുക്കി 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 2, കൊല്ലം 2, പത്തനംതിട്ട 12, ആലപ്പുഴ 12, എറണാകുളം 1, മലപ്പുറം 1, പാലക്കാട് 10, കോഴിക്കോട് 11, വയനാട് 2, കണ്ണൂർ 2 കാസർകോട് 2.

ഇന്ന് 4,817 സാമ്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്ത് 1,39,342 പേരാണ് നിരീക്ഷണത്തിലുള്ളത്. 2,036 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. 288 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 1,78,559 സാമ്പിളുകളാണ് പരിശോധിച്ചത്. 3,193 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ഇതുവരെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 37,136 സാമ്പിൾ ശേഖരിച്ചു. 35,712 സാമ്പിളുകൾ നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 111 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി