കേരളം

തൃശൂര്‍ ദേശീയ പാതയില്‍ 10 അടിയോളം താഴ്ചയില്‍ ഗര്‍ത്തം, വാഹനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പരിഭ്രാന്തി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പുതുക്കാട്  പൊലീസ് സ്‌റ്റേഷനു സമീപം ദേശീയ പാതയില്‍ രൂപപ്പെട്ട ഗര്‍ത്തം പരിഭ്രാന്തിക്കിടയാക്കി. ഇന്നലെ വൈകീട്ടാണ് ഗര്‍ത്തം രൂപം കൊണ്ടത്. 3 അടിയോളം വ്യാസമുളള ഗര്‍ത്തത്തിന് 10 അടിയോളം താഴ്ചയുണ്ട്. വാഹനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ടാറിങ്ങിന് താഴെ ഗര്‍ത്തത്തിന്റെ വ്യാസം 2 മീറ്ററിലേറെയുണ്ട്. അഞ്ചരയോടെയാണ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടത്.   തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന പാതയിലാണ് ഗര്‍ത്തം.

ഏതാനും മാസം മുന്‍പ് എതിര്‍വശത്തെ ട്രാക്കിലും ഗര്‍ത്തം രൂപപ്പെട്ടിരുന്നു. ദേശീയപാതയ്ക്ക് കുറുകെ പുതുക്കാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി ജല അതോറിറ്റി തുരങ്കം തീര്‍ത്തിരുന്നു. ഇതിലെ അപാകമാണ് ഗര്‍ത്തം രൂപപ്പെടാന്‍ കാരണമെന്ന് ആരോപണമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ