കേരളം

തെന്മലയിൽ ചെന്നായയുടെ ആക്രമണം; ഒരാൾക്ക് പരിക്ക്, നാട്ടിൽ ഭീതി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പുനലൂര്‍ തെന്മലയില്‍ ചെന്നായയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരെത്തിയാണ് വിജയനെ ചെന്നായയുടെ മുന്നില്‍ നിന്നും രക്ഷിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ചെന്നായയെ പിടിച്ചു. പുലര്‍ച്ചെ പാല്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് വിജയന് നേരെ ചെന്നായുടെ ആക്രമണമുണ്ടായത്.

വീടിന് സമീപത്ത് പതുങ്ങിനിന്ന ചെന്നായ വിജയന്റെ ദേഹത്തേക്ക് ചാടിവീഴുകയായിരുന്നു. കഴുത്തിന് പരിക്ക് പറ്റിയ വിജയനെ നാട്ടുകാരെത്തിയാണ് രക്ഷിച്ചത്.  കൊച്ചുകുട്ടികള്‍ ഉള്‍പ്പടെയുള്ള സ്ഥലത്ത് ചെന്നായ എത്തിയത്. നാട്ടുകാരെ ഭീതിയിലാക്കിയുണ്ട്. പ്രാഥമിക ചികിത്സക്ക് ശേഷം വിജയനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി സ്ഥലത്ത് പരിശോധന നടത്തി. ഈഭാഗത്ത് നേരത്തെ കാട്ടുപോത്ത് ഇറങ്ങിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി