കേരളം

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; കേരളത്തിന്റെ തീരുമാനം അംഗീകരിച്ചതായി കേന്ദ്രം ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ നിലപാട് വ്യക്തമാക്കിയത്. ഏതു സാഹചര്യത്തിലാണ് ഈ നിബന്ധന അംഗീകരിച്ചതെന്ന് വിശദമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ചു കൊണ്ടുളള രേഖകള്‍ ഹാജരാക്കാനും കേന്ദ്രത്തോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും.

പ്രവാസികളുടെ സുരക്ഷയ്ക്കായാണ് കോവിഡ് സര്‍ട്ടിഫിക്കിറ്റ് നിര്‍ബന്ധമാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. രോഗബാധിതര്‍ക്കായി പ്രത്യേക വിമാനം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.കഴിഞ്ഞദിവസം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ തങ്ങള്‍ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

 രോഗബാധിതരെ കൊണ്ടുവരില്ലെന്ന നിലപാടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമല്ല. ട്രൂ നാറ്റ്, ആന്റിബോഡി ടെസ്റ്റുകള്‍ നടത്തിയാല്‍ മതി. ഇതിന് 1,500രൂപവരെയാണ് ചിലവ്. രണ്ടുമണിക്കൂറിനുള്ളില്‍ ഫലം ലഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ദുബായ് കെ എം സി സിക്ക് വേണ്ടി ഷഹീര്‍ ആണ് ഹര്‍ജി നല്‍കിയത്. കേരളത്തിന് പുറത്ത് ഇത്തരം നിബന്ധനകള്‍ ഇല്ലെന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി