കേരളം

നിലവിലുള്ള ബിരുദ കോഴ്‌സുകള്‍ മൂന്ന് വര്‍ഷമായി തുടരും; ആയിരം അധ്യാപകരെ നിയമിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് നിലവിലുള്ള ബിരുദ കോഴ്‌സുകള്‍ മൂന്ന് വര്‍ഷമായി തുടരുമെന്ന് മന്ത്രി കെടി ജലീല്‍. ഈ അധ്യയന വര്‍ഷം തുടങ്ങാനിരിക്കുന്ന പുതിയ കോഴ്‌സുകളില്‍ മാത്രമാവും പരിഷ്!കാരങ്ങള്‍ ഏര്‍പ്പെടുത്തുക. ബിരുദ കോഴ്‌സുകള്‍ നാല് വര്‍ഷമാക്കി ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയതിന് പിന്നാലെയാണ് വിശദീകരണം.

പുതിയ 200 കോഴ്‌സുകളാണ് നാല് വര്‍ഷത്തെ ഓണേഴ്‌സ് ഡിഗ്രിയായി മാറുക. പുതുതായി ആയിരം അധ്യാപരെ നിയമിക്കുമെന്നു മന്ത്രി പറഞ്ഞു.  ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നിച്ച് സാധ്യമാകുന്ന ഇന്റഗ്രേറ്റഡ് പിജി  കോഴ്‌സുകള്‍ വ്യാപകമാക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിസി നിയമനവുമായി  ബന്ധപ്പെട്ട് ഗവര്‍ണര്‍  സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തില്‍ അടുത്ത ദിവസം തീരുമാനമുണ്ടാകും. സെര്‍ച്ച് കമ്മറ്റി ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് നിലവിലുളള ബിരുദ കോഴ്‌സുകള്‍ പലതിനും വിദേശ സര്‍വകലാശാലകളുടെ അംഗീകാരമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് ശാസ്ത്രവിഷയങ്ങളിലടക്കം നാല് വര്‍ഷം ഓണേഴ്‌സ് ബിരുദമെന്ന നിര്‍ദേശം എം ജി സര്‍വകലാശാല വിസി ഡോക്ടര്‍ സാബു തോമസ് അധ്യക്ഷനായ സമിതി സര്‍ക്കാരിന് നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍