കേരളം

പിഞ്ചുകുഞ്ഞിന്‍റെ ആരോഗ്യനില അതീവ ​ഗുരുതരം; തലച്ചോറിലെ രക്തസ്രാവം നീക്കാൻ അടിയന്തിര ശസ്ത്രക്രിയ

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിഞ്ചുകുഞ്ഞിന്‍റെ ആരോഗ്യനില അതീവ​ഗുരുതരമായി തുടരുന്നു. കുഞ്ഞിന് ഉടൻ അടിയന്തിര ശസ്ത്രക്രിയ നടത്തുമെന്ന് ഡോക്ടർമാർ അറിയിച്ചു. തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിന് വേണ്ടിയാണ് ശസ്ത്രക്രിയ നടത്തുന്നത്. 54 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് അങ്കമാലിയിൽ അച്ഛൻ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് പെൺകു‌ഞ്ഞ് ഇപ്പോഴുള്ളത്. കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛൻ ഷൈജു തോമസ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കുഞ്ഞ് തന്‍റേതല്ലെന്ന സംശയവും പെൺകുഞ്ഞ് ജനിച്ചതിലുള്ള വിദ്വേഷവുമാണ് കൊടും ക്രൂരതയ്ക്ക് ഇയാളെ പ്രേരിപ്പിച്ചത്.

മദ്യത്തിന് അടിമയായ ഷൈജു തോമസ് കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് ഉറക്കത്തിനിടെ കരഞ്ഞ കു‍ഞ്ഞിനെ കാലിൽ പിടിച്ച് വായുവിൽ വീശിയ ശേഷം കട്ടിലിലേക്ക് വലിച്ചെറിഞ്ഞത്. 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തലയ്ക്ക് ക്ഷതമേറ്റ നിലയിലാണ് ആദ്യം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷനിലും പ്രവേശിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം