കേരളം

ഭർത്താവിനൊപ്പം താമസിക്കാൻ തോക്ക് വേണം; ലൈസൻസ് ആവശ്യപ്പെട്ട് യുവതിയുടെ നിവേദനം!

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഭർത്താവിനൊപ്പം കഴിയുന്നതിനായി തനിക്ക് തോക്ക് ഉപയോഗിക്കാൻ ലൈസൻസ് വേണമെന്നാവശ്യപ്പെട്ട് ഭാര്യയുടെ നിവേദനം. മുഖ്യമന്ത്രിക്കും ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് യുവതി നിവേദനം നൽകിയത്.

ഇന്നലെ കറ്റാനത്താണു വിചിത്രമായ സംഭവം. രണ്ട് ദിവസമായി ഭർത്താവ് തന്നെ ഉപദ്രവിക്കുന്നുവെന്ന കാണിച്ച് യുവതി ആദ്യം കുറത്തികാട് പൊലീസിനും പിന്നീടു പിങ്ക് പൊലീസിനും പരാതി നൽകിയിരുന്നു. പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തി മടങ്ങി.

അന്വേഷണത്തിൽ തൃപ്തിയാവാത്ത യുവതി തനിക്കു നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും നിവേദനം  നൽകി. തുടർന്ന് പൊലീസ് ഭർത്താവിനെതിരെ കേസെടുത്തു. മൂന്നാമത്തെ വിവാഹമാണു യുവതിയുടേതെന്നും  രണ്ടാം വിവാഹമാണ് ഭർത്താവിന്റേതെന്നും കുറത്തികാട് പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി