കേരളം

രോ​ഗ ലക്ഷണങ്ങളില്ല; പരിശോധന വേണമെന്ന് നിർബന്ധം പിടിച്ചയാൾക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ കഴിയുന്ന തനിക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടയാൾക്ക് രോഗം സ്ഥിരീകരിച്ചു. മുംബൈയിൽ നിന്നെത്തിയ പയ്യന്നൂർ എട്ടിക്കുളം സ്വദേശിയാണ് പരിശോധന ആവശ്യപ്പെട്ട് നിർബന്ധം പിടിച്ചത്.

14 ദിവസമായി ക്വാറന്റൈനിൽ കഴിഞ്ഞ ഇയാളിൽ രോഗ ലക്ഷണങ്ങൾ കാണാത്തതിനെ തുടർന്ന് വീട്ടിലേക്കു തിരിച്ചു പോകാൻ ആരോഗ്യ പ്രവർത്തകർ അനുമതി നൽകിയിരുന്നു. എന്നാൽ, തനിക്ക് കോവിഡ് പരിശോധന വേണമെന്നും കുട്ടികളും പ്രായമുള്ളവരും താമസിക്കുന്ന വീട്ടിലേക്കു പോകാനാവില്ലെന്നുമുള്ള നിലപാടിലായിരുന്നു ഇയാൾ.

ക്വാറന്റൈനിൽ തുടർന്ന ഇയാൾ മുൻകൈയെടുത്ത് നടത്തിയ പരിശോധനയിലാണ് മുംബൈയിൽ നിന്നെത്തി 24ാം ദിവസം കോവിഡ് ബാധിച്ചതായി തെളിഞ്ഞത്. ഇയാളെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡിലേക്കു മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി