കേരളം

വൈദ്യതി ബില്‍ അടയ്ക്കുന്നതില്‍ താമസം നേരിട്ടാല്‍ ഈടാക്കിയിരുന്ന പലിശ ഒഴിവാക്കി; ആശ്വാസ നടപടിയുമായി കെഎസ്ഇബി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വൈദ്യുതി ബില്‍ അടയ്ക്കുന്നതിന് താമസം നേരിട്ടാല്‍ ഈടാക്കിയിരുന്ന പലിശ കെഎസ്ഇബി ഡിസംബര്‍ 31 വരെ ഒഴിവാക്കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നടപടി. കോവിഡ് ലോക്ക്ഡൗണ്‍ കാലയളവില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബി നല്‍കിയ ബില്ലില്‍ സര്‍ക്കാര്‍ ഇളുവകള്‍ നല്‍കിയിരുന്നു. അഞ്ച് തവണകളായി ബില്‍ അടക്കുവാനുള്ള അവസരവും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.  

നിലവില്‍  മെയ് 16വരെ നല്‍കിയിരുന്ന സമയമാണ് ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയിരിക്കുന്നത്. ഈ ആനുകൂല്യം കോവിഡ് ലോക്ക്ഡൗണ്‍ കാലയളവില്‍ നല്‍കിയ എല്ലാ  ബില്ലുകള്‍ക്കും ബാധകമായിരിക്കും. ഇത് കൂടാതെ വൈദ്യുതി ചാര്‍ജ് അടയിക്കുവാന്‍ അഞ്ച് തവണകള്‍ തിരഞ്ഞെടുക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഈ പലിശയിളവ് ബാധകമായിരിക്കും.

കൂടാതെ ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് നിലവില്‍ ഡിസംബര്‍ 15 വരെ ഫിക്‌സഡ് ചാര്‍ജ് അടയ്ക്കുന്നതിന് സമയം നീട്ടി നല്‍കിയിട്ടുണ്ട്. അവര്‍ക്കും ഈ പലിശയിളവിന്റെ ആനുകൂല്യം ലഭിക്കുന്നതായിരിക്കുമെന്നും കെഎസ്ഇബി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍