കേരളം

'കേരള ഡയലോഗ്' നാളെമുതല്‍; അമര്‍ത്യ സെന്നും നോം ചോംസ്‌കിയും പങ്കെടുക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ ആശയങ്ങളും വികസന മാതൃകകളും ആരായുന്ന 'കേരള ഡയലോഗ്' എന്ന സംവാദ പരിപാടി നാളെ ആരംഭിക്കും. ശാസ്ത്രജ്ഞരും തത്വചിന്തകരും നയതന്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും എഴുത്തുകാരും പത്രപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളും ജനപ്രതിനിധികളും സാങ്കേതികവിദഗ്ധരും ഉള്‍പ്പെടെ ആഗോളതലത്തില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളാണ് ഈ തുടര്‍ പരിപാടിയില്‍ പങ്കാളികളാകുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നാളെ കേരള ഡയലോഗിന്റെ ആദ്യ ദിവസം 'കേരളം: ഭാവി വികസന മാര്‍ഗങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കി അമര്‍ത്യ സെന്‍, നോം ചോംസ്‌കി, സൗമ്യ സ്വാമിനാഥന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്നുള്ള ഘട്ടത്തില്‍ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്, വെങ്കി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. കേരള മാതൃക മുന്‍നിര്‍ത്തി എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിര വികസനത്തെക്കുറിച്ചുള്ള സംവാദത്തിനു നേതൃത്വം നല്‍കാന്‍ കേരള ഡയലോഗിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധക്കേസ്: ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ