കേരളം

കോവിഡ് ബാധിച്ചു മരിച്ച എക്സൈസ് ഡ്രൈവറുടെ പരിശോധന ഫലം നെ​ഗറ്റീവ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ; കോവിഡ് ബാധിച്ചു മരിച്ച എക്സൈസ് ഡ്രൈവറുടെ അവസാനത്തെ പരിശോധന ഫലം നെ​ഗറ്റീവ്. മൃതദേഹത്തിൽ നിന്ന് ശേഖരിച്ച സ്രവത്തിൽ നിന്നു നടത്തിയ പരിശോധന ഫലമാണ് നെ​ഗറ്റീവായത്. കണ്ണൂരിലെ ബ്ലാത്തൂർ പടിയൂരിലെ 28 കാരനായ കെപി സുനിലാണ് കോവിഡ് ബാധിച്ച് ഈ മാസം 18 ന് പരിയാരം ​ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.

മറ്റു രോ​ഗങ്ങളൊന്നും സുനിലിനുണ്ടായിരുന്നില്ല. പനിയും ശ്വാസതടസവും മൂലം 13 ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആരോ​ഗ്യനില വഷളായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കൊളജിൽ എത്തിക്കുകയുമായിരുന്നു. 16 നാണ് സുനിലിന് കോവിഡ് സ്ഥിരീകരിക്കുന്നത്. മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. എവിടെനിന്നാണ് സുനിലിന് രോ​ഗം സ്ഥിരീകരിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി