കേരളം

റോഡരികിലെ വൈദ്യുതി തൂണില്‍ നിന്ന് നേരിട്ട് വൈദ്യുതി മോഷണം; രണ്ടര ലക്ഷം രൂപ ഈടാക്കി

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്:  റോഡരികിലെ വൈദ്യുതി തൂണില്‍ നിന്നു നേരിട്ടു വൈദ്യുതി മോഷണം നടത്തിയയാളെ കൈയോടെ പിടികൂടി.ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് വൈദ്യുതി ചാര്‍ജും പിഴയും കോംപൗണ്ടിങ് അടക്കം 2,44097 രൂപ ഈടാക്കി. കാസര്‍കോട് ആലംപാടിയില്‍ പഞ്ചായത്ത് മുന്‍ അംഗത്തിന്റെ 2 നില വീട്ടിലേക്കു ആണ് വഴിവിളക്ക് മറയാക്കി വൈദ്യുതി മോഷണം നടത്തിയത്.

വൈദ്യുതി പോസ്റ്റില്‍ വൈദ്യുതി ബോര്‍ഡിന്റെ അനുമതിയില്ലാതെ ആണ്  60 വാട്ട് എല്‍ഇഡി ബള്‍ബ് സ്ഥാപിച്ചതെന്നും വീടിന്റെ മതിലിനു ചേര്‍ന്നുള്ള വഴി വിളക്ക് ഡിപി സ്വിച്ച് വഴിയാണ് വീട്ടിലേക്കു വൈദ്യുതി ചോര്‍ത്തിയത് എന്നും അധികൃതര്‍ കണ്ടെത്തി.

വീട്ടിലെ വൈദ്യുതി കണക്ടഡ് ലോഡ് 10 കിലോ വാട്ട് ആണ് ഉണ്ടായിരുന്നത്. ഇതിനു കിലോവാട്ട് 4000 രൂപ തോതില്‍ 40000 രൂപ കോംപൗണ്ടിങ് ഫീ ഈടാക്കിയാണ് വീട് ഉടമയെ ക്രിമിനല്‍ നടപടികളില്‍ നിന്നു ഒഴിവാക്കിയത്. വൈദ്യുതി ചാര്‍ജും പിഴയും കോംപൗണ്ടിങ് അടക്കം 2,44097 രൂപ ഈടാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം