കേരളം

കോവിഡ് സ്ഥിരീകരിച്ചയാല്‍ ബില്‍ അടയ്ക്കാനെത്തി; തിരുവനന്തപുരത്ത് കെ എസ് ഇ ബി ക്യാഷ് കൗണ്ടര്‍ അടച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കെ എസ് ഇ ബി യുടെ തിരുമല സെക്ഷന്‍ ക്യാഷ് കൗണ്ടര്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കുന്നതല്ല.കോവിഡ് പോസിറ്റീവ് ആയ തൃക്കണ്ണാപുരം സ്വദേശി തിരുമല സെക്ഷന്‍ ഓഫീസ് സന്ദര്‍ശിക്കുകയും തുടര്‍ന്ന് ജീവനക്കാരുമായി സമ്പര്‍ക്കത്തില്‍ വരികയും ചെയ്ത സാഹചര്യത്തിലാണ് മുന്‍കരുതല്‍ എന്ന നിലയ്ക്ക് ക്യാഷ് കൗണ്ടര്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നത്.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സെക്ഷന്‍ ഓഫീസ് അണുവിമുക്തമാകുന്നതിനുള്ള നടപടികള്‍ ശനിയാഴ്ച തന്നെ നടത്തിയിരുന്നു. ഈ ദിവസങ്ങളില്‍ പണമടയ്ക്കല്‍ ഉള്‍പ്പടെയുള്ള മറ്റു ഏത് സേവനങ്ങള്‍ക്കും കെ എസ് ഇ ബി യുടെ വെബ്‌സൈറ്റ് ആയ www.kseb.in സന്ദര്‍ശിക്കണം.

പരാതികള്‍ അറിയിക്കാനും വിവരങ്ങള്‍ ആരായാനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ കസ്റ്റമര്‍കെയര്‍ നമ്പരായ 1912 ല്‍ ബന്ധപ്പെടാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം, ഇതാ ആറു ടിപ്പുകൾ

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള