കേരളം

സക്കീറിനെ വിണ്ടും തെറ്റുകള്‍ ചെയ്യാന്‍ സഹായിച്ചത് ഇവരാണ്; തുറന്നടിച്ച് എംഎം ലോറന്‍സ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിപിഎമ്മില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്ത കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സ്. ഇപ്പോള്‍ കൈക്കൊണ്ട നടപടി പര്യാപ്തമല്ലെന്ന് ലോറന്‍സ് മാധ്യമങ്ങളോട് പറഞ്ഞു. വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് സക്കീറിന് ക്ലീന്‍ ചിറ്റ് നല്‍കി. ഇതാണ് വീണ്ടും തെറ്റുകള്‍ ചെയ്യാന്‍ സഹായിച്ചത്. പാര്‍ട്ടിയില്‍ ആരൊക്കയോ സഹായിക്കാനുണ്ടെന്ന് സക്കീറിന് അറിയാമെന്നും ലോറന്‍സ് പറഞ്ഞു.

സക്കീര്‍ തിരുത്തില്ലെന്ന് ഉറപ്പുള്ളയാളാണ്. അത്തരം ഒരാള്‍ക്കെതിരെ സസ്‌പെന്‍ഷനല്ല വേണ്ടത്. കൂടുതല്‍ നടപടി വേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. പരാതി അന്വേഷിച്ച എളമരം കരീമിന്റെ അന്വേഷണ റിപ്പോര്‍ട്ട് സക്കീറിനെ രക്ഷിക്കാനുദ്ദേശിച്ചുള്ളതാണ്. സക്കീറിന് ഇതുവരെ തുണയായത് പാര്‍ട്ടിയിലെ സാമ്പത്തിക കൂട്ടുകെട്ടാണെന്നും ലോറന്‍സ് തുറന്നടിച്ചു.

ജില്ലയിലെ പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ട്. പഴയകാലത്തെ വിഭാഗീയത പോലെയല്ല ഇപ്പോ പാര്‍ട്ടിയിലുള്ളത്. രാഷ്ട്രീയ അടിസ്ഥാനത്തിലുള്ളതായിരുന്നു പണ്ടത്തെ വിഭാഗീയത. സാമ്പത്തികവും സ്ഥാനമോഹവുമാണ് ഇപ്പോഴത്തേതിന്റെ അടിസ്ഥാനം. സ്ഥാനം സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിട്ടുമുണ്ടെന്നും ലോറന്‍സ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി