കേരളം

എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; കൊല്ലത്ത് വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ നിരാശയില്‍ കൊല്ലത്ത് വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെണ്ടാര്‍ സ്വദേശിയായ പതിനാറുകാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് ഉച്ചയ്ക്ക് വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥാണ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം നടത്തിയത്. 98.82 എന്ന റെക്കോര്‍ഡ് വിജയശതമാനമാണ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉണ്ടായിരിക്കുന്നത്. കൊവിഡ് വൈറസ് വ്യാപനം മൂലം മാര്‍ച്ചില്‍ നിര്‍ത്തി വച്ച പരീക്ഷ മെയ് അവസാനവാരത്തില്‍ സാമൂഹിക അകലം പാലിച്ചു കൊണ്ട് പുനരാരംഭിക്കുകയായിരുന്നു.

കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈനായി തന്നെ പ്ലസ് വണ്‍ അഡ്മിഷന്‍ പൂ!ര്‍ത്തിയാക്കാനും. ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കാനുമാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി