കേരളം

മന്ത്രി വിഎസ് സുനില്‍ കുമാര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍, തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ എന്നിവര്‍ ഉള്‍പ്പെടെ ജൂണ്‍ 15 ന് കോര്‍പ്പറേഷന്‍ ഓഫീസില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത 18 പേരുടെ 14 ദിവസത്തെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായി. ഇവരുടെ കോവിഡ് ഫലം നെഗറ്റീവാണെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. ജൂണ്‍ 30 മുതല്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണം പുനരാരംഭിക്കാമെന്ന് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ രണ്ട് തവണ സ്രവപരിശോധന നടത്തിയപ്പോഴും ഫലം നെഗറ്റീവായിരുന്നു. രോഗം സ്ഥിരീകരിച്ച കോര്‍പ്പറേഷന്‍ മെഡിക്കല്‍ വിഭാഗം ഉദ്യോഗസ്ഥക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രിയും മേയറും ഉള്‍പ്പെടെ 18 പേര്‍ നിരീക്ഷണത്തില്‍ പോയത്.

മന്ത്രിയും അദ്ദേഹത്തിന്റെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ടി പ്രദീപ്കുമാറും തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍