കേരളം

ഉത്സവം 'ആഘോഷിക്കാന്‍' 500 രൂപ നല്‍കിയില്ല ; മുത്തശ്ശിക്ക് ക്രൂരമര്‍ദനം ; വീഡിയോ സോഷ്യല്‍ മീഡിയയില്‍ ; കൊച്ചുമകന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ഉത്സവത്തിനു പോകാന്‍ പണം നല്‍കാത്തതിന് മുത്തശ്ശിയെ മര്‍ദിച്ച സംഭവത്തില്‍ കൊച്ചുമകന്‍ അറസ്റ്റിലായി. തഴക്കര അറുന്നൂറ്റിമംഗലം തുണ്ടയ്യത്ത് ചെല്ലപ്പന്‍ പിള്ളയുടെ ഭാര്യ രത്‌നമ്മയെ (87) മര്‍ദിച്ച കേസില്‍ കൊച്ചുമകന്‍ ശ്രീകുമാറാണ് (41) അറസ്റ്റിലായത്. മര്‍ദന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് അന്വേഷിച്ചെത്തിയപ്പോള്‍ പരാതിയില്ലെന്ന് മുത്തശ്ശി പറഞ്ഞെങ്കിലും നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയായിരുന്നു.
 
മര്‍ദിക്കുന്ന വിഡിയോ ഇന്നലെ രാവിലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയില്‍പെട്ട മാവേലിക്കര എസ്‌ഐ സാബു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചത്.  പരാതിയില്ലെന്നാണ് പൊലീസുകാരോട് രത്‌നമ്മ പറഞ്ഞത്. എന്നാല്‍ പ്രദേശത്തു വിവരങ്ങള്‍ തിരക്കിയ പൊലീസ് നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രത്‌നമ്മയുടെ മകളുടെ മകന്‍ ശ്രീകുമാറിനെതിരെ കേസെടുത്തു.

ഉത്സവം കാണാന്‍ പോകാന്‍ 500 രൂപ ചോദിച്ചിട്ടു കൊടുക്കാത്തതിന്റെ വിരോധത്തിലാണ് രത്‌നമ്മയെ ശ്രീകുമാര്‍ മര്‍ദിച്ചതെന്നു നാട്ടുകാര്‍ പറയുന്നു. വെല്‍ഡിങ് ജോലി ചെയ്യുന്ന അവിവാഹിതനായ ശ്രീകുമാര്‍ സ്ഥിരമായി മുത്തശ്ശിയെ മര്‍ദിക്കാറുണ്ടെന്ന് അയല്‍വാസികളും ചില ബന്ധുക്കളും പൊലീസിനോടു പറഞ്ഞു. പൊലീസ് എത്തിയ വിവരം അറിഞ്ഞ് ഒളിവില്‍ പോയ ശ്രീകുമാറിനെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്