കേരളം

ടിക്ക് ടോക്കിലൂടെ സൗഹൃദത്തിലായി പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മൂര്യാട് സ്വദേശി പ്രമില്‍ലാല്‍ എന്ന യുവാവാണ് പിടിയിലായത്. ഒളിവില്‍ കഴിയുകയായിരുന്നു പ്രതിയെ സാഹസികമായി അന്വേഷണസംഘം കീഴ്പ്പെടുത്തുകയായിരുന്നു. കേസില്‍ നാലുപേരെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

സമൂഹമാധ്യമങ്ങളായ ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയിലൂടെയാണ് പെണ്‍കുട്ടിയുമായി പ്രമില്‍ലാല്‍ സൗഹൃദത്തിലായത്. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും മറ്റും പല കേന്ദ്രങ്ങളിലെത്തിച്ചും പീഡിപ്പിച്ചു.  പതിനാറുകാരിയായ പെണ്‍കുട്ടി നൽകിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രമില്‍ലാല്‍ ഒളിവില്‍ പോയി. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട മറ്റു നാലുപേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കും പ്രമില്‍ലാല്‍ കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രതി നാട്ടിലെത്തുന്നത് സംബന്ധിച്ച് തലശേരി ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. തുടര്‍ന്ന് എറണാകുളത്ത് നിന്ന് വീട്ടില്‍ എത്തിയ പ്രമില്‍ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിനെ കണ്ടതും രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് അന്വേഷണസംഘം കീഴ്പ്പെടുത്തിയത്. 

പ്രതി മുമ്പും പോക്സോ കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രമില്‍ലാലിനെ റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി