കേരളം

മുഖ്യമന്ത്രിക്ക് പിന്നാലെ പി ജയരാജനും വധഭീഷണി; പരാതി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും വധഭീഷണി. കൂത്തുപറമ്പ് ഏര്യാകമ്മിറ്റി ഓഫിസായ പാട്യം ഗോപാലന്‍ സ്മാരക മന്ദിരത്തിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. ജയരാജന്റെ ഗണ്‍മാര്‍ കതിരൂര്‍ പൊലീസില്‍ പരാതി നല്‍കി.

നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനും വധഭീഷണി കത്ത് ലഭിച്ചിരുന്നു. മുഖ്യമന്ത്രിയെ വെടിവെച്ചുകൊല്ലുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാല്‍ വധിക്കുമെന്നാണ് കത്തില്‍ പറയുന്നത്. കത്തിന്റെ അടിസ്ഥാനത്തില്‍ എഎ റഹീം കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി