കേരളം

ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; ശോഭയും രാധാകൃഷ്ണനും വൈസ് പ്രസിഡന്റുമാര്‍, എം ടി രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. പത്ത് വൈസ് പ്രസിഡന്റുമാരെയും നാല് ജനറല്‍ സെക്രട്ടറിമാരുമാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്ക് മികച്ച പ്രാതിനിധ്യമുണ്ടെന്നും മെറിറ്റാണ് മാനദണ്ഡമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കെ സുരേന്ദ്രന് കീഴില്‍ സംഘടനാ പദവികള്‍ ഏറ്റെടുക്കാനില്ലെന്ന് വ്യക്തമാക്കിയ ശോഭ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍ എന്നിവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി വൈസ് പ്രസിഡന്റ് പദവി നല്‍കി. എം ടി രമേശ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തുടരും. എ പി അബ്ദുല്ലക്കുട്ടിയെയും പി എസ് സി മുന്‍ ചെയര്‍മാന്‍ ഡോ കെ എസ് രാധാകൃഷ്ണനെയും വെസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.

സദാനന്ദന്‍ മാസ്റ്റര്‍, ജെ പ്രമീളാദേവി, ജി രാമന്‍ നായര്‍, എം എസ് സമ്പൂര്‍ണ്ണ, വി ടി രമ, വി വി രാജന്‍ എന്നിവരാണ് മറ്റു വൈസ് പ്രസിഡന്റുമാര്‍. ജോര്‍ജ് കുര്യന്‍, സി കൃഷ്ണകുമാര്‍, പി സുധീര്‍ എന്നിവരാണ് എം ടി രമേശിനെ കൂടാതെയുള്ള ജനറല്‍ സെക്രട്ടറിമാര്‍.

ജെ ആര്‍ പദ്മകുമാറാണ് ട്രഷറര്‍. എം എസ് കുമാര്‍, ബി ഗോപാലകൃഷ്ണന്‍, സന്ദീപ് വാര്യര്‍ എന്നിരാണ് പാര്‍ട്ടി വക്താക്കള്‍. ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതോടെ ജോര്‍ജ് കുര്യന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗപദവിയില്‍ നിന്ന് ഒഴിയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും