കേരളം

സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് ശക്തമായ വേനല്‍മഴയ്ക്ക് സാധ്യത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍മഴ ശക്തിപ്രാപിക്കുന്നതായി സൂചന. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, ജില്ലകളില്‍ ഇന്ന് വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. നാളെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. 

കേരളത്തില്‍ കഴിഞ്ഞ നാലു ദിവസങ്ങളിലായി ആറ് മില്ലിമീറ്റര്‍ മഴ ലഭിച്ചു. രണ്ട് മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ മഴ പെയ്തത്. 

നല്ല വേനല്‍മഴ കിട്ടിയില്ലെങ്കില്‍ ഏപ്രില്‍ പകുതിയാകുമ്പോഴേക്കും കിണറുകളും ജലാശയങ്ങളും വരണ്ടുണങ്ങുമെന്നും, സംസ്ഥാനം കടുത്ത വരള്‍ച്ചയെ അഭിമുഖീകരിക്കുമെന്നും നേരത്തെ കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവേനല്‍ക്കാലത്ത് 55 ശതമാനം മഴയുടെ കുറവാണ് സംസ്ഥാനത്തുണ്ടായത്. ഒരൊറ്റ ജില്ലയില്‍പ്പോലും പ്രതീക്ഷിച്ച മഴ ലഭിച്ചിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)