കേരളം

'ടിവി നന്നാക്കാന്‍' ഒരാളെത്തി ; വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത് രണ്ടാമന്‍ ; എട്ടുകിലോമീറ്റര്‍ കാര്‍ 'ചേസ്' ; മുടി വെട്ടി രൂപമാറ്റം വരുത്തിയ കൊച്ചുമകന്‍ പിടിയില്‍  

സമകാലിക മലയാളം ഡെസ്ക്

പൊന്‍കുന്നം: വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചുകൊണ്ട് വാടകക്കാറില്‍ കടന്ന കൊച്ചുമകനെ അതിസാഹസികമായി പൊലീസ് പിടികൂടി. പാലാ മുരിക്കുംപുഴ കിഴക്കേപ്പറമ്പില്‍ സച്ചിന്‍ സാബു (23) ആണ് പിടിയിലായത്. കൂട്ടുപ്രതി രക്ഷപ്പെട്ടു. 

കുരുവിക്കൂട് കുറ്റിപ്പൂവം റോഡിലെ വീട്ടുമുറ്റത്തു നിന്ന ഈരയില്‍ മേരിയുടെ മൂന്നു പവന്റെ സ്വര്‍ണമാലയാണ് പ്രതികള്‍ കവര്‍ന്നത്. വീടിനടുത്ത് കാര്‍ നിര്‍ത്തിയ ശേഷം ഇറങ്ങി വന്ന ഒരാള്‍ ടിവി നന്നാക്കാന്‍ എത്തിയതാണ് എന്നു പറഞ്ഞ് വീടിനുള്ളിലേക്കു കയറാന്‍ ശ്രമിച്ചു. ഇതിനിടെ മേരിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുത്ത് സച്ചിന്‍ കാറിലേക്ക് ഓടിക്കയറി.

മുടി വെട്ടി രൂപമാറ്റം വരുത്തിയാണ് സച്ചിന്‍ എത്തിയത്. അതുകൊണ്ട് മേരിക്ക് കൊച്ചുമകനെ തിരിച്ചറിയാനായില്ല. ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വെട്ടിച്ചു മാറ്റി കടന്നുകളഞ്ഞു. കാറിന്റെ നമ്പര്‍ പൊലീസിന് കൈമാറിയതോടെ തിരച്ചില്‍ ഊര്‍ജിതമാക്കി. അതിനിടെ കാറിന്റെ നമ്പര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, കാര്‍ വാടകയ്ക്കു നല്‍കിയ കുര്യനാട് സ്വദേശി പരാതിയുമായി കുറവിലങ്ങാട് പൊലീസ് സ്‌റ്റേഷനിലെത്തി.

തുടര്‍ന്നു നടന്ന പരിശോധനയിലാണ് കാര്‍ കണ്ടെത്തിയത്. പൊലീസ് എട്ടു കിലോമീറ്റര്‍ കാറിനെ പിന്തുടര്‍ന്നു. അമിതവേഗത്തില്‍ പോയ കാര്‍ കുറുപ്പന്തറ റെയില്‍വേ ക്രോസില്‍ വെച്ചാണ് തടഞ്ഞത്. സച്ചിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഒപ്പമുണ്ടായിരുന്ന രാമപുരം സ്വദേശി രക്ഷപ്പെട്ടു. മാല കണ്ടെടുത്തിട്ടില്ല. മാല കൈക്കലാക്കി മണിക്കൂറുകള്‍ക്കകം ഇവര്‍ കോട്ടയത്ത്  വിറ്റതായാണ് സൂചന. ഇതിനു സഹായിച്ച ആളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം