കേരളം

കേരളത്തിന്റെ ഭൗമാന്തര്‍ഭാഗം വീണ്ടും സജീവമാകുന്നു ; ഇടുക്കി, മുല്ലപ്പെരിയാര്‍ പ്രദേശത്ത് ഭ്രംശമേഖലകള്‍ സജീവമെന്ന് ഗവേഷകര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിന്റെ ഭൗമാന്തര്‍ഭാഗം സജീവമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇടുക്കിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന ഭൂചലനങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവേഷകരുടെ വിലയിരുത്തല്‍. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകള്‍ ഉള്‍പ്പെടുന്ന കേരള - തമിഴ്‌നാട് അതിര്‍ത്തിയില്‍ പെരിയാര്‍, കമ്പം തുടങ്ങിയ ഭ്രംശ മേഖലകള്‍ സജീവമാണ്. ഇടുക്കി അണക്കെട്ട് ഈ മേഖലയ്ക്ക് സൃഷ്ടിക്കുന്ന സമ്മര്‍ദം ഇതിനു പുറമേയാണെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.

ഏകദേശം 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും കേരളത്തിന്റെ ഭൗമാന്തര്‍ഭാഗം സജീവമാകുന്നത്. ഇത്തരം ചെറുചലനങ്ങള്‍ ഭൗമാന്തര്‍ ഭാഗത്തെ സമ്മര്‍ദം കെട്ടി നില്‍ക്കാതെ പുറത്തേക്കു വിടുന്നതിനു സഹായകമാണ്. റിക്ടര്‍ സ്‌കെയിലില്‍ രണ്ടോ മൂന്നോ തീവ്രതയുള്ള ചലനങ്ങളായി അവ അനുഭവപ്പെടുമ്പോള്‍ നാശനഷ്ടം ഒഴിവാകും. എന്നാല്‍ ഏറെക്കാലം ഊര്‍ജം കെട്ടിനിന്ന് ഒരുമിച്ചു പുറത്തേക്കു വന്നാല്‍ വന്‍ ഭൂചലനത്തിലേക്കു നയിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇന്ത്യയുടെ ഭൂകമ്പ സാധ്യതാ ഭൂപടത്തില്‍ മൂന്നാം മേഖലയിലാണ് കേരളം. തമിഴ്‌നാടിനേക്കാള്‍ ചലന സാധ്യത കൂടുതലാണ് കേരളത്തില്‍. താഴ്‌വരയെക്കാള്‍ ഭൂകമ്പ സാധ്യത കൂടുതല്‍ മലയോര മേഖലയിലാണ്. എന്നാല്‍ ഇതനുസരിച്ചു നിര്‍മാണ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ സംസ്ഥാനം സജ്ജമായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.  അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ചും നിരന്തര നിരീക്ഷണം ആവശ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി